കുവൈത്ത് സിറ്റി: ബജറ്റ് ഭാരം കുറക്കാനുള്ള നീക്കവുമായി ധനമന്ത്രാലയം. സ്വദേശികള്‍ക്കു നല്കുന്ന സര്‍ക്കാര്‍ സഹായങ്ങള്‍ യോഗ്യരായവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പൗരന്മാരുടെ വരുമാനവും സ്വത്തും കണക്കാക്കിയും വാണിജ്യ ലൈസൻസുകളോ കമ്പനികളോ ഇല്ലെന്ന് ഉറപ്പാക്കിയുമാണ് സഹായങ്ങള്‍ വിതരണം ചെയ്യുക.
വിവിധ സർക്കാർ ഏജൻസികളുടെ പങ്കാളിത്തത്തോടെ സാമൂഹികസുരക്ഷാ മന്ത്രാലയത്തിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇതോടെ അർഹരായവരെ മാത്രമേ സർക്കാർ സാമ്പത്തികമായി സഹായിക്കൂ.സര്‍ക്കാര്‍ പണത്തിന്റെ 70 ശതമാനം ചെലവഴിക്കുന്നത് ജീവനക്കാരുടെ ശമ്പളത്തിനും സബ്സിഡിക്കുമായാണ്. കുവൈത്ത് സ്വദേശികള്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ താൽപര്യമില്ലാത്തതും സാമ്പത്തിക പ്രതിസന്ധിക്ക് ആക്കംകൂട്ടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.