ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്മ​ദ് അ​സ്സ​ബാ​ഹി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം

നിയമലംഘകരെ കണ്ടെത്തൽ: സുരക്ഷ പരിശോധനകൾ തുടരും -കുവൈത്ത് ആഭ്യന്തര മന്ത്രി

കു​വൈ​ത്ത് സി​റ്റി: നി​യ​മ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും പ​രി​ശോ​ധ​ന​ക​ൾ തു​ട​രാ​നും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ്ദ് അ​സ്സ​ബാ​ഹ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​​ദേ​ശം ന​ൽ​കി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന സു​ര​ക്ഷ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നി​യ​മം എ​ല്ലാ​വ​ർ​ക്കും ബാ​ധ​ക​മാ​ക്കാ​നും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ജീ​വ സാ​ന്നി​ധ്യം എ​ല്ലാ​യി​ട​ത്തും ഉ​റ​പ്പാ​ക്കാ​നും സു​ര​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​മ്പൂ​ർ​ണ ഏ​കോ​പ​നം ന​ട​ത്താ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

സു​ര​ക്ഷ ജീ​വ​ന​ക്കാ​രു​ടെ ക​ഴി​വു​ക​ളി​ൽ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ച മ​ന്ത്രി, ജീ​വ​ന​ക്കാ​രോ​ട് കാ​ര്യ​ക്ഷ​മ​ത തു​ട​രാ​നും ആ​ഹ്വാ​നം ചെ​യ്തു. നി​ല​വി​ലു​ള്ള എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത ഊ​ന്നി​പ്പ​റ​ഞ്ഞു. വി​വി​ധ പ​ദ്ധ​തി​ക​ളും ഭാ​വി പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ളും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്തു.ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ അ​ൻ​വ​ർ അ​ൽ ബ​ർ​ജാ​സ്, മ​റ്റ് അ​സി​സ്റ്റ​ന്റ് അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​​ങ്കെ​ടു​ത്തു.

Tags:    
News Summary - Finding lawbreakers: Security checks will continue - Kuwait Home Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.