കുവൈത്ത് സിറ്റി: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വിരലടയാള ഹാജർ നിര്‍ബന്ധമാണെന്ന് കുവൈത്ത് സിവില്‍ സര്‍വിസ് കമീഷന് അറിയിച്ചു. മാനസിക പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഹാജര്‍ പതിക്കുന്നതില്‍ ഇളവ് അനുവദിച്ചു.
എന്നാല്‍ ഇത്തരക്കാർ അസുഖ ബാധിതനാണെന്ന പബ്ലിക് അതോറിറ്റി ഫോർ ഡിസേബിൾഡ് അഫയേഴ്സിന്റെ ശിപാര്‍ശ കത്ത് സമര്‍പ്പിക്കണമെന്ന് സിവില്‍ സര്‍വിസ് കമീഷന് വ്യക്തമാക്കി. നേരത്തേ വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ വിരലടയാളം പതിച്ചുള്ള ഹാജര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനെതിരെ രംഗത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.