ഫർവാനിയ: തീപിടിത്തം അണക്കാനുള്ള ശ്രമത്തിനിടെ നാല് അഗ്നിശമന ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പുകശ്വസിച്ച് ശ്വാസതടസ്സം നേരിട്ട ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർവാനിയയിലെ ഒമ്പതുനില കെട്ടിടത്തിെൻറ നാലാം നിലയിലുള്ള ഫ്ലാറ്റിന് കഴിഞ്ഞദിവസമാണ് തീപിടിച്ചത്.
വിവരമറിഞ്ഞെത്തിയ അഗ്നിശമന വിഭാഗം 29 കുട്ടികളടക്കം 70 പേരെ കെട്ടിടത്തിൽനിന്ന് ഒഴിപ്പിക്കുകയും തീ അണക്കുകയുമായിരുന്നു. ഫർവാനിയ, ജലീബ് എന്നിവിടങ്ങളിൽനിന്നുള്ള ഫയർഫോഴ്സ് യൂനിറ്റുകളാണ് രക്ഷാപ്രവർത്തനത്തിലേർപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.