കുവൈത്ത് സിറ്റി: ദേശീയ ദിന ആഘോഷങ്ങളുടെ ഭാഗമായുള്ള കരിമരുന്ന് പ്രദര്‍ശനം ചൊവ്വാഴ്ച ഗൾഫ് സ്ട്രീറ്റിൽ. കുവൈത്ത് ടവറിന്റെ പരിസരത്ത് രാത്രി എട്ടിനാണ് കരിമരുന്ന് പ്രദര്‍ശനം ആരംഭിക്കുക. ഇതിന്റെ ഭാഗമായി ഗൾഫ് സ്ട്രീറ്റ് ചൊവ്വാഴ്ച ഭാഗികമായി അടച്ചിടും. ചൊവ്വാഴ്ച വൈകീട്ട് 5.30 മുതൽ പരിപാടി അവസാനിക്കുന്നതുവരെയാണ് ഗൾഫ് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുകയെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പാർക്കിങ് സ്ഥലങ്ങളിൽനിന്ന് സൗജന്യ ഷട്ടിൽ ബസ് സർവിസ് ഉണ്ടാകും. ഹവല്ലി പാർക്ക്, ഷാർഖ് മാർക്കറ്റ്, ഷാർഖ് പൊലീസ് സ്റ്റേഷന് എതിർവശം, ഗൾഫ് സ്ട്രീറ്റിലെ യാച്ച് ക്ലബ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് സൗജന്യ ഷട്ടിൽ ബസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേശീയദിനത്തോട് അനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ കരിമരുന്ന് പ്രയോഗം നടത്തിയിരുന്നു. സ്വദേശികളും പ്രവാസികളും സുരക്ഷാ ജീവനക്കാരുമായും ട്രാഫിക് ജീവനക്കാരുമായും പൂർണമായി സഹകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം അഭ്യർഥിച്ചു. അടിയന്തര സഹായങ്ങള്‍ക്കായി 112 ഹോട്ട് ലൈനില്‍ വിളിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.