കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് ഒന്നാം വാർഷികാഘോഷം 'സ്നേഹസംഗമം' എന്ന പേരിൽ നടത്തി. ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ജൂനിയർ പ്രിൻസിപ്പലും ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ ഒാഫ് എക്സലൻസ് ഡയറക്ടറുമായ ഷേർളി ഡെന്നിസ് ഉദ്ഘാടനം നിർവഹിച്ചു.
പ്രോഗ്രാം ജനറൽ കൺവീനർ മധു മാഹി സ്വാഗതം പറഞ്ഞു. കവിയും ഗാനരചയിതാവുമായ പ്രാജോദ് ഉണ്ണി അധ്യക്ഷതവഹിച്ചു. അഡ്മിൻ അംഗം എൽദോ ബാബു പ്രവർത്തനങ്ങൾ വിശദീകരിച്ചു. കെ.പി. സഹദേവൻ വരച്ച ഭാരതത്തിലെ ദേശാഭിമാനികളുടെ ഓർമകൾ പങ്കുവെക്കുന്ന ചിത്ര പ്രദർശനമുണ്ടായി. കെ.പി. സഹദേവനെ ചടങ്ങിൽ ആദരിച്ചു.
ജീവകാരുണ്യ സാമൂഹിക രംഗത്ത് പ്രവർത്തിക്കുന്ന കെ.കെ.എം.എ, സാന്ത്വനം കുവൈത്ത് തുടങ്ങിയ സംഘടനകളെ ആദരിച്ചു. കെ.കെ.എം.എ ചെയർമാൻ എൻ.എ. മുനീർ, പ്രസിഡൻറ് എ.പി. അബ്ദുസ്സലാം, ജനറൽ സെക്രട്ടറി കെ.സി. റഫീഖ് എന്നിവരും സാന്ത്വനം കുവൈത്ത് പ്രസിഡൻറ് നിൽസൻ, ജനറൽ സെക്രട്ടറി അനിൽ കുമാർ എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
മാധ്യമ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസ് കുവൈത്ത് കോഒാഡിനേറ്റർ നിക്സൺ ജോർജിന് നൽകി. ബിജു ജോർജ് മംഗലി, ജിയോ മത്തായി, ഫോക്ക് വൈസ് പ്രസിഡൻറ് രാജേഷ് ബാബു, ഗാന്ധി സ്മൃതി മുതിർന്ന അംഗങ്ങളായ ടി.കെ. ബിനു, ബെക്കൺ ജോസഫ് എന്നിവർ സംസാരിച്ചു.
സാബു പൗലോസ് പരിപാടികൾ നിയന്ത്രിച്ചു. ഷീബ പെയ്ട്ടൺ ടീച്ചറിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾ സംഗീത വിരുന്നും നടത്തി ഷിബ പെയ്ട്ടൺ, പെയ്ട്ടൺ എന്നിവർ ചേർന്ന് ഗാനങ്ങൾ ആലപിച്ചു. ലാക് ജോസ്, ടോം എടയോടി, സുധീർ മൊട്ടമ്മേൽ, പോളി അഗസ്റ്റി എന്നിവർ പുരസ്കാരങ്ങൾ കൈമാറി. കലാപരിപാടികൾ അവതരിപ്പിച്ച കുട്ടികളെ ആദരിച്ചു. അഖിലേഷ് മാലൂർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.