കുവൈത്ത് സിറ്റി: ആദ്യ സെമസ്റ്റർ എഴുത്തുപരീക്ഷ നടത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ നിർദേശം ആരോഗ്യ മന്ത്രാലയം തള്ളി. സുതാര്യമായ നിലവാര പരിശോധന ഉറപ്പുവരുത്താൻ പേപ്പർ എഴുത്ത് പരീക്ഷ വേണമെന്നാണ് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നത്. വീട്ടിലിരുന്നുള്ള ഒാൺലൈൻ പരീക്ഷയിൽ മറ്റുള്ളവരുടെ സഹായം തേടാനും മറ്റു കൃത്രിമങ്ങൾക്കുമുള്ള സാധ്യതയുണ്ട്.
എന്നാൽ, കോവിഡ് വ്യാപന സാധ്യതയുള്ളതിനാൽ നേരിട്ടുള്ള അധ്യയനവും പരീക്ഷയും നടത്താൻ സമയമായിട്ടില്ലെന്നാണ് ആരോഗ്യ മന്ത്രാലയത്തിെൻറ വിലയിരുത്തൽ. ഒാൺലൈൻ വിദ്യാഭ്യാസം എത്രമാത്രം ഫലപ്രദമാണെന്ന വിലയിരുത്തൽ കൂടിയാവും എഴുത്തുപരീക്ഷ എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രാലയം കരുതിയിരുന്നത്. അധ്യാപകർക്ക് മുന്നിലിരുന്ന് നേരിട്ടുള്ള ക്ലാസുകൾക്ക് പകരമാവില്ല ഒാൺലൈൻ സംവിധാനം എന്നാണ് വിദ്യാഭ്യാസ വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.