കുവൈത്ത് സിറ്റി: നിരോധിത ലഹരി വസ്തുക്കളുമായി വിമാനംവഴി കുവൈത്തിലെത്തിയ അഞ്ചുപേരെ എയർപോർട്ട് കസ്റ്റംസ് അറസ്റ്റുചെയ്തു. കഞ്ചാവ്, ഹഷീഷ്, മദ്യം എന്നിവ ഇവരിൽനിന്ന് പിടികൂടിയതായി കസ്റ്റംസ് അറിയിച്ചു.
40 മയക്കുമരുന്ന് ഗുളികകൾ, എട്ട് കഷ്ണങ്ങളാക്കിയ ഹഷീഷ്, ഹഷീഷ് സിഗരറ്റുകൾ, കഞ്ചാവ്, മദ്യക്കുപ്പികൾ, മദ്യ ചോക്ലറ്റുകൾ എന്നിവ പിടികൂടിയവരിൽനിന്ന് കണ്ടെത്തി. പിടിയിലായവർക്കെതിരെ നിയമനടപടി സ്വീകരിച്ച് ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. കുവൈത്തിലേക്ക് ലഹരിവസ്തുക്കൾ എത്തിക്കാനുള്ള ശ്രമങ്ങൾക്കെതിരെ നടപടി ശക്തമാക്കി. വിമാനത്താവളത്തിലും തുറമുഖങ്ങളിലും കർശന പരിശോധന നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.