കുവൈത്ത് സിറ്റി: പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ പ്രവിശ്യയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേർ മരിക്കാനിടയായ സംഭവത്തിൽ കുവൈത്ത് അനുശോചിച്ചു. സംഭവത്തിൽ അനുശോചനം അറിയിച്ച് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പാകിസ്താൻ പ്രസിഡന്റ് ആരിഫ് അൽവിക്ക് സന്ദേശമയച്ചു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം നേർന്ന അമീർ, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും അറിയിച്ചു. കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവരും പാകിസ്താൻ പ്രസിഡന്റിന് അനുശോചന സന്ദേശം അയച്ചു.
പാകിസ്താനിലെ വടക്കുപടിഞ്ഞാറൻ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ബന്നു, ലക്കി മർവാട്ട്, കരക് ജില്ലകളിലാണ് കനത്ത മഴയും നാശം വിതച്ചത്. മഴയിൽ ഈ പ്രദേശങ്ങളിൽ നിരവധി വീടുകൾ തകരുകയും കുറഞ്ഞത് 25 പേർ മരിക്കുകയും ചെയ്തതായാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.