ഒ​രു​മി​ക്കാം ഒ​രി​ക്ക​ൽ കൂ​ടി - 2022ന്റെ ​ഫ്ല​യ​ർ ജ​യ​കൃ​ഷ്ണ കു​റു​പ്പ് അ​നി ബി​നു​വി​ന് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

'ഒരുമിക്കാം ഒരിക്കൽ കൂടി-2022' ഫ്ലയർ പ്രകാശനം

കുവൈത്ത് സിറ്റി: എന്നും ഓർമിക്കാൻ ഒരു സൗഹൃദം ഫേസ്ബുക്ക് കൂട്ടായ്മ അഞ്ചാം വാർഷികം 'ഒരുമിക്കാം ഒരിയ്ക്കൽ കൂടി-2022'ആഘോഷത്തിന്റെ ഫ്ലയർ പ്രകാശനം ചെയ്തു.ഐ.എസ്.കെ കുവൈത്ത് ചാപ്റ്റർ പ്രസിഡൻറ് ജയകൃഷ്ണ കുറുപ്പ് പത്തനംതിട്ട ജില്ല അസോസിയേഷൻ കുവൈത്ത് വനിത വേദി ചെയർപേഴ്സൻ അനി ബിനുവിന് ഫ്ലയർ നൽകി പ്രകാശനം നിർവഹിച്ചു. കൂട്ടായ്മയുടെ ചീഫ് അഡ്മിൻ പി.എം. നായർ അധ്യക്ഷത വഹിച്ചു.

ഡിസംബർ രണ്ടിന് വൈകീട്ട് മൂന്നുമുതൽ അബ്ബാസിയ ആർട്സ് സർക്കിൾ ഓഡിറ്റോറിയത്തിലാണ് പരിപാടി. എസ്. ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള, മറ്റു വിവിധയിനം കലാപരിപാടികൾ എന്നിവയുണ്ടാകും. പി.ജി. ബിനു, ജയകൃഷ്ണ കുറുപ്പ്, മാർട്ടിൻ മാത്യു, അനി ബിനു, റെജീന ലത്തീഫ്, കെ.എസ്. അജിത്ത് കുമാർ, പ്രേം രാജ്, ഷാജിത, എം.എ. ലത്തീഫ്, കെ. ബിബിൻ ദാസ്, സുജീഷ് പി. ചന്ദ്രൻ, ദിലീപ് തുളസി എന്നിവർ സംസാരിച്ചു.കൂട്ടായ്മ മോഡറേറ്റർ മിനികൃഷ്ണ സ്വാഗതവും അഡ്മിൻ എസ്. സുരേഷ് കുമാർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Flyer release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.