കുവൈത്ത് സിറ്റി: ഫോക്കസ് ഇൻറർനാഷനൽ കുവൈത്ത് പ്രവർത്തക സംഗമം നടത്തി. കോവിഡ് കാല തിക്താനുഭവങ്ങളിൽനിന്നും പാഠമുൾക്കൊള്ളാനും കോവിഡാനന്തര ലോകത്തിലെ പുതിയ സാധ്യതകളെയും വെല്ലുവിളികളെയും വിശകലനം ചെയ്ത് മുന്നേറാനും തയാറാകണമെന്ന് സംഗമം ചൂണ്ടിക്കാട്ടി. നവലോകത്തിെൻറ ആവശ്യങ്ങൾക്കനുസൃതമായി യുവതയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താൻ നൂതന പദ്ധതികൾ ആവിഷ്കരിക്കണമെന്ന് ചർച്ചയിൽ പ്രതിനിധികൾ പറഞ്ഞു.
ഫഹാഹീൽ കോഹിനൂർ ഇൻറർനാഷനൽ ഹോട്ടൽ ഹാളിലാണ് പരിപാടി സംഘടിപ്പിച്ചത്. സോഷ്യൽ വെൽഫെയർ മാനേജർ ബിൻസീർ സ്വാഗതം പറഞ്ഞു. ഫോക്കസ് കുവൈത്ത് റീജനൽ സി.ഇ.ഒ ഫിറോസ് ചുങ്കത്തറ അധ്യക്ഷത വഹിച്ചു. സി.ഒ.ഒ അബ്ദുൽ റഹ്മാൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വൈസറി അംഗം അയ്യൂബ് ഖാൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. അബ്ദുറഹ്മാൻ തങ്ങൾ ക്ലാസെടുത്തു. അഡ്മിൻ മാനേജർ അനസ് ആലുവ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.