കുവൈത്ത് സിറ്റി: കുവൈത്തിലെ എൻജിനീയറിങ് ഡിസൈനിങ് രംഗത്ത് പ്രവർത്തിക്കുന്നവരുടെ കൂട്ടായ്മയായ ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈത്ത്) പ്രവർത്തന വർഷത്തെ അംഗത്വവിതരണ കാമ്പയിൻ ആരംഭിച്ചു. പ്രസിഡന്റ് ജിജി മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിന് ജനറൽ സെക്രട്ടറി ഷഹീദ് ലബ്ബ സ്വാഗതം ആശംസിച്ചു.
ട്രഷറർ ജേക്കബ് ജോൺ, വൈസ് പ്രസിഡന്റ് സാജൻ ഫിലിപ്, ജോ. സെക്രട്ടറി മനോജ് കലാഭവൻ, ജോ. ട്രഷറർ സജിമോൻ എന്നിവർ സംസാരിച്ചു. സിജു വർഗീസ്, സച്ചിൻ ഗോപാലകൃഷ്ണൻ എന്നിവർക്ക് അംഗത്വം നൽകി ജിജി മാത്യൂ, സജി മോൻ എന്നിവർ ഉദ്ഘാടനം ചെയ്തു.
കുവൈത്തിന്റെ വിവിധ മേഖലകളിൽ പതിനാറു യൂനിറ്റുകളുള്ള ഫോക്കസിൽ അംഗത്വം എടുക്കാൻ താല്പര്യമുള്ള എൻജിനീയറിങ് ഡിസൈനിങ് മേഖലകളിൽ പ്രവർത്തിക്കുന്നവർ 99643609, 6999 1853, 65935455 എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.