ഡോ. സലീം കുണ്ടുങ്ങലിനെ ഫോക്കസ് കുവൈത്ത് ആദരിക്കുന്നു 

ഡോ. സലീം കുണ്ടുങ്ങലിന് ഫോക്കസ് കുവൈത്തിന്റെ ആദരം

കുവൈത്ത് സിറ്റി: വല്ലം പ്രിസ്റ്റ് യൂനിവേഴ്സിറ്റി, തഞ്ചാവൂരിൽനിന്ന് ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. സലീം കുണ്ടുങ്ങലിനെ ഫോക്കസ് ഇന്റർനാഷനൽ കുവൈത്ത് ആദരിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽകൂടിയാണ് അദ്ദേഹം. 'ഇഫക്ടിവ് ടീം ബിൽഡിങ്'വിഷയത്തിൽ ഫോക്കസ് പ്രവർത്തകർക്കായുള്ള വർക്ക്ഷോപ്പിനു ഡോ. സലീം കുണ്ടുങ്ങൽ നേതൃത്വം നൽകി.

ഫോക്കസിന്റെ ഭാവി പ്രവർത്തനം വിശദീകരിച്ച് ഫോക്കസ് ഇന്റർനാഷനൽ സി.ഒ.ഒ ഫിറോസ്‌ ചുങ്കത്തറ സംസാരിച്ചു. ഫോക്കസ് കുവൈത്ത് റീജ്യൻ സി.ഒ.ഒ എൻജിനീയർ അബ്ദുറഹ്മാൻ സ്വാഗതം പറഞ്ഞു.അഡ്മിൻ മാനേജർ അനസ് ആലുവ നന്ദി പറഞ്ഞു. തുടർന്നു നടത്തിയ ഇശൽസന്ധ്യയോടുകൂടി പരിപാടികൾ അവസാനിച്ചു.

Tags:    
News Summary - Focus Kuwait pays tribute to Dr. Saleem Kundungal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.