കുവൈത്ത് സിറ്റി: കുവൈത്തിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) മെംബർമാർക്കായി ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഫഹാഹീൽ സൂഖ് സബ ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഫർവാനിയ നോർത്ത് യൂനിറ്റ് ചാമ്പ്യന്മാരായി. ഫൈനലിൽ സാൽമിയ ഈസ്റ്റ് യൂനിറ്റിനെ ഒരു ഗോളിന് തോൽപിച്ചാണ് നേട്ടം. സാൽമിയ ഈസ്റ്റ് രണ്ടാം സ്ഥാനവും മംഗഫ് സെൻട്രൽ മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് മുൻ സന്തോഷ് ട്രോഫി താരം പ്രവീൺ, ഫോക്ക് ഭാരവാഹികൾ വനിതാവേദി പ്രവർത്തകർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. സാൽമിയ ഈസ്റ്റ് യൂനിറ്റ് താരം ജുനൈദ് ടൂർണമെന്റിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടു.
മംഗഫ് സെൻട്രൽ യൂനിറ്റിലെ ഉണ്ണികൃഷ്ണൻ ടോപ് ഗോൾ സ്കോറർ ആയി. ഫർവാനിയ നോർത്ത് യൂനിറ്റിലെ അബ്ദുൽ ലത്തീഫ് മികച്ച ഗോൾകീപ്പറായും മംഗഫ് സെൻട്രൽ യൂനിറ്റിലെ ആരിഫ് മികച്ച ഡിഫൻഡറായും തിരഞ്ഞെടുക്കപ്പെട്ടു. ഫോക്കിന്റെ മൂന്നു സോണലുകളിൽ നിന്നായി 15ഓളം യൂനിറ്റുകളിലെ 180ലധികം പേർ ടൂർണമെന്റിന്റെ ഭാഗമായി. വിവിധ പ്രായ വിഭാഗങ്ങളിലായി കുട്ടികളുടെ സൗഹൃദ മത്സരങ്ങളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.