കുവൈത്ത് സിറ്റി: രുചി വൈവിദ്യങ്ങളുമായി ലുലു ഹൈപ്പർമാർക്കറ്റിൽ ഫുഡ് ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കമാകും. രാജ്യത്തെ എല്ലാ ഔട്ട്ലറ്റുകളിലും ഫെസ്റ്റിവലിനോടനുബന്ധിച്ച് വിവിധ ആഘോഷങ്ങളും വ്യത്യസ്തമായ പരിപാടികളും നടക്കും.
ഇന്ന് വൈകീട്ട് ആറിന് അൽറായ് ലുലു ഔട്ട്ലറ്റിൽ പ്രശസ്ത മലയാള സിനിമ താരം രജിഷ വിജയൻ ഫുഡ് ഫെസ്റ്റിവൽ ഉദ്ഘാടനം നിർവഹിക്കും. വൈകീട്ട് ഏഴിന് ദജീജ് ഔട്ട്ലറ്റിൽ സ്പെഷൽ കേക്ക് മിക്സിങ്, ഫഹാഹീൽ ഔട്ട് ലറ്റിൽ നീളം കൂടിയ ശവർമ കട്ടിങ് സെറിമണി എന്നിവ നടക്കും. വ്യാഴാഴ്ച വൈകീട്ട് ആറിന് ഖുറൈൻ ഔട്ട്ലറ്റിൽ മെഗാ ലോഡഡ് ഫ്രൈഡ്സ് ഇവന്റും നടക്കും. രാജ്യത്തെ എല്ലാ ലുലു ഹൈപ്പർമാർക്കറ്റുകളിലും സെപ്റ്റംബർ 27 മുതൽ ഒക്ടോബർ മൂന്നുവരെയാണ് ഫുഡ്ഫെസ്റ്റ്.
സ്പെഷൽ നാടൻ തട്ടുകടയും 15 വ്യത്യസ്ത തരം ചായകളും 20 വ്യത്യസ്ത തരം ദോശകളും ഫുഡ്ഫെസ്റ്റിന്റെ പ്രത്യേകതകളാണ്. ഏറ്റവും വലിയ ബർഗർ, പിസ്സ, ബിരിയാണി ധമാക്ക എന്നിവയും ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.