ഫു​നൈ​റ്റീ​സി​ൽ ഫു​ഡ് ട്ര​ക്കി​ന് തീ ​പി​ടി​ച്ചു

കു​വൈ​ത്ത് സി​റ്റി: ഫു​നൈ​റ്റീ​സി​ൽ ഫു​ഡ് ട്ര​ക്കി​ന് തീ ​പി​ടി​ച്ച​ത് അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ നി​യ​ന്ത്രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം വൈ​കീ​ട്ടാ​ണ് സം​ഭ​വം. ഉ​ട​ൻ സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ തീ ​കെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും വൈ​കാ​തെ തീ ​അ​ണ​ച്ച​താ​യും ജ​ന​റ​ൽ ഫ​യ​ർ ഫോ​ഴ്സ് അ​റി​യി​ച്ചു.

രാ​ജ്യ​ത്ത് വേ​ന​ൽ ക​ടു​ത്ത​തോ​ടെ തീ​പി​ടി​ത്ത കേ​സു​ക​ളും വ​ർ​ധി​ച്ചി​ട്ടു​ണ്ട്. സ്ഥാ​പ​ന​ങ്ങ​ളും കെ​ട്ടി​ട​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും അ​ഗ്നി സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ൾ ക​രു​ത​ണ​മെ​ന്ന് ഫ​യ​ർ ഫോ​ഴ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. 

Tags:    
News Summary - Food truck catches fire at Funaitees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.