കുവൈത്ത് സിറ്റി: ആഭ്യന്തര സംഘർഷത്തിൽ ദുരിതമനുഭവിക്കുന്ന യമനിലെ ഗ്രാമവാസികൾക്ക് കുവൈത്ത് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്തു.
കുവൈത്ത് ഹ്യൂമൻ റിലീഫ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് സഹായവിതരണം നടത്തിയത്. യമനിലെ സൊകോത്ര ദ്വീപിലും വിജനമായ ഗ്രാമങ്ങളിലുമാണ് കിറ്റുകൾ എത്തിച്ചത്.
860 കിറ്റുകൾ 5000ത്തോളം കുടുംബങ്ങൾക്ക് പ്രയോജനപ്പെടും. ‘കുവൈത്ത് നിങ്ങളോടൊപ്പം’ കാമ്പയിനിെൻറ ഭാഗമായായിരുന്നു പ്രവർത്തനം.
തുടർന്നും യമനിൽ സഹായമെത്തിക്കുമെന്ന് കുവൈത്ത് ഹ്യൂമൺ റിലീഫ് സൊസൈറ്റി തലവൻ മുഹമ്മദ് അൽ മിസ്ബാഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.