കുവൈത്ത് സിറ്റി: വെടിവെപ്പിൽ കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ വിയോഗത്തിൽ കുവൈത്ത് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹമ്മദ് നാസർ അൽ അഹമ്മദ് അസ്സബാഹ് അനുശോചനം രേഖപ്പെടുത്തി. തിങ്കളാഴ്ച ജപ്പാൻ എംബസി സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം അനുശോചിച്ചത്.
ഇരു രാജ്യങ്ങൾക്കിടയിലുമുള്ള പതിറ്റാണ്ടുകളായുള്ള സഹകരണങ്ങളെക്കുറിച്ച് സംസാരിച്ച ശൈഖ് ഡോ. അഹമ്മദ് നാസർ അൽ അഹമ്മദ് അസ്സബാഹ് കഴിഞ്ഞ രണ്ടു തവണത്തെ ഷിൻസോ ആബെയുടെ കുവൈത്ത് സന്ദർശനം ഓർത്തെടുത്തു.
ജപ്പാൻ ഭരണാധികാരികളെയും ജനങ്ങളെയും ആബെയുടെ വിയോഗത്തിലുള്ള അനുശോചനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.