കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് യു.എൻ സെക്രട്ടറി ജനറലിന്റെ ഇറാഖിനായുള്ള പ്രത്യേക പ്രതിനിധിയും ഇറാഖ് യു.എൻ അസിസ്റ്റൻസ് മിഷൻ മേധാവിയുമായ ജീനിൻ ഹെന്നിസ് പ്ലാഷെർട്ടുമായി ചർച്ച നടത്തി.
കുവൈത്ത് സന്ദർശനത്തിനിടെയായിരുന്നു ചർച്ച. ഏറ്റവും പുതിയ സംഭവവികാസങ്ങളും ഇറാഖിനെ സഹായിക്കുന്നതിനുള്ള പ്രവർത്തനങ്ങളും ചർച്ചയായി. കുവൈത്തിനും ഇറാഖിനും ഇടയിലുള്ള സമുദ്രാതിർത്തി നിർണയിക്കുന്ന വിഷയവും ഇരുപക്ഷവും ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.