കുവൈത്ത് സിറ്റി: വിദേശകാര്യ മന്ത്രി ശൈഖ് സലിം അബ്ദുല്ല അൽ ജാബിർ അസ്സബാഹ് ഞായറാഴ്ച ഇറാഖ് സന്ദർശിക്കും. ബാഗ്ദാദിൽ എത്തുന്ന ശൈഖ് സലീം ഇറാഖ് വിദേശകാര്യ മന്ത്രി ഫുആദ് ഹുസൈൻ, രാഷ്ട്രത്തലവൻമാർ എന്നിവരുമായി ചർച്ച നടത്തും. വിവിധ വിഷയങ്ങളിൽ ഉന്നതതല ചർച്ചകളും നടക്കും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങൾ, പരിഹരിക്കപ്പെടാത്ത അതിർത്തി തർക്കങ്ങൾ, പരസ്പര താൽപര്യമുള്ള മറ്റു വിഷയങ്ങൾ എന്നിവ ചർച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
സന്ദർശനവുമായി ബന്ധപ്പെട്ട് ഇറാഖ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് റാഷിദ് കഴിഞ്ഞയാഴ്ച കുവൈത്ത് അംബാസഡർ താരീഖ് അൽ ഫറാജുമായി ചർച്ച നടത്തിയിരുന്നു. ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനും വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമായി ഇരു രാജ്യങ്ങളും തമ്മിലുള്ള ഏകോപനത്തിന്റെയും സംഭാഷണത്തിന്റെയും പ്രാധാന്യം ഇരുവരും വ്യക്തമാക്കുകയുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.