കുവൈത്ത് സിറ്റി: ക്വാറൻറീൻ ചട്ടം ലംഘിച്ചാൽ വിദേശികളെ നാടുകടത്തുമെന്ന് ബന്ധപ്പെട്ട സമിതി മേധാവി റിട്ട. ലെഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ അലി മുന്നറിയിപ്പ് നൽകി. ക്വാറൻറീൻ കാലാവധി പൂർത്തിയായാലാണ് ഇത്തരക്കാരെ നാടുകടത്തുക. കോവിഡ് ബാധിതരായിട്ടും പുറത്തിറങ്ങുന്നവർക്കും ക്വാറൻറീൻ പൂർത്തിയാകുന്നതിനുമുമ്പ് ജോലിയിൽ പ്രവേശിക്കുന്നവർക്കുമെതിരെ സമാന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കാത്ത തൊഴിലാളികൾക്ക് ആദ്യം 500 ദീനാർ പിഴയും കുറ്റം ആവർത്തിച്ചാൽ 1000 ദീനാർ പിഴയും ചുമത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കോവിഡിനെതിരായ രാജ്യത്തിെൻറ പോരാട്ടത്തിന് എല്ലാവരും പിന്തുണ നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാത്ത സ്വദേശികള്‍ക്ക് രണ്ടു തവണ മുന്നറിയിപ്പ് നല്‍കും. എന്നിട്ടും ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ നിയമലംഘകരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്നും മൂന്നാമതും ലംഘനം ആവര്‍ത്തിച്ചാല്‍ കര്‍ശന ശിക്ഷാനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.