കുവൈത്ത് സിറ്റി: ഇന്ത്യൻ സോഷ്യൽ ഫോറം കുവൈത്ത് ഭാരവാഹികളെ തിരഞ്ഞെടുത്തു. സോഷ്യൽ ഫോറം കേരള സ്റ്റേറ്റ് പ്രതിനിധി സമ്മേളനം സെൻട്രൽ കമ്മിറ്റി അംഗം ഷക്കീൽ അഹ്മദ് നാഗർകോവിൽ ഉദ്ഘാടനം ചെയ്തു.
മതേതരത്വത്തെ തകർക്കുന്ന രാജ്യത്തിെൻറ ചരിത്രത്തെ ഇല്ലാതാക്കുന്ന സംഘ്പരിവാരത്തെ തുറന്നെതിർക്കാനും മതനിരപേക്ഷത കാത്ത് സൂക്ഷിക്കാനും പ്രവാസികളും രംഗത്തു വരണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യല്‍ ഫോറം സ്റ്റേറ്റ് വൈസ് പ്രസിഡൻറ് അസ്ലം വടകര അധ്യക്ഷത വഹിച്ചു.
തെരഞ്ഞെടുപ്പിന് സെൻട്രൽ കമ്മിറ്റി അംഗം തായിഫ് അഹമദ് നേതൃത്വം നല്കി.
ഭാരവാഹികൾ: ശിഹാബ് പാലപ്പെട്ടി (പ്രസി.), എൻജിനീയർ അബ്ദുൽ റഹീം (ജന. സെക്ര.), സകരിയ ഇരിട്ടി (വൈസ് പ്രസി.), സയ്യിദ് ബുഖാരി തങ്ങൾ (ജോ. സെക്ര.), അസ്ലം വടകര (ട്രഷ.). ഉമർ കാരന്തൂർ, ഖലീൽ കണ്ണൂർ, വാഹിദ് മൗലവി, നൗഷാദ് കുറ്റ്യാടി, യൂസുഫ് ബാഖവി, നിസാർ കൊടുവള്ളി (കമ്മിറ്റി അംഗങ്ങൾ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.