കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിൽ വിദ്യാർഥികൾക്ക് പി.സി.ആർ പരിശോധന സൗജന്യമായി നടത്താം.സ്കൂളുകളിൽ നേരിട്ടുള്ള അധ്യയനം ആരംഭിച്ചാൽ വാക്സിനെടുക്കാൻ വിസമ്മതിക്കുന്ന വിദ്യാർഥികൾ ആഴ്ചയിൽ പി.സി.ആർ പരിശോധന നടത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. അലി അൽ മുദഫ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
12 വയസ്സിനു മുകളിലുള്ള വിദ്യാർഥികൾക്കാണ് ഇൗ നിബന്ധന. ഇൗ പശ്ചാത്തലത്തിലാണ് സൗജന്യമായി പി.സി.ആർ പരിശോധനക്ക് സൗകര്യമൊരുക്കുന്നത്.
മുൻകൂട്ടി അപ്പോയിൻറ്മെൻറ് എടുത്ത് സ്വദേശി, വിദേശി വിദ്യാർഥികൾക്ക് ഇത് പ്രയോജനപ്പെടുത്താം. സ്കൂൾ ക്ലിനിക്കുകളിൽ സ്വാബ് എടുക്കുകയില്ല. ഒക്ടോബർ മൂന്നുമുതലാണ് വിദ്യാർഥികൾ സ്കൂളുകളിലെത്തി നേരിട്ടുള്ള അധ്യയനം നടത്തുന്നത്.
ഹൈസ്കൂൾ തലത്തിലെ അധ്യാപകരും അഡ്മിനിസ്ട്രേറ്റിവ് ജീവനക്കാരും സെപ്റ്റംബർ 19നും മറ്റു തലങ്ങളിലെ അധ്യാപകരും ജീവനക്കാരും സെപ്റ്റംബർ 26നും സ്കൂളിലെത്തും. എല്ലാ തലത്തിലെയും വിദ്യാർഥികൾ ഒക്ടോബർ മൂന്നു മുതലാണ് സ്കൂളിലെത്തുക.
ഒരുക്കങ്ങൾക്കായാണ് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ വരാൻ അനുവദിക്കുന്നത്. വിദ്യാർഥികളെ രണ്ട് ഗ്രൂപ്പുകളാക്കുകയും ഒാരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ സ്കൂളിലെത്തുകയും ചെയ്യുന്ന രീതിയാണ് ആദ്യഘട്ടത്തിൽ അവലംബിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.