കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ ദിനങ്ങളുടെ ഭാഗമായി ഫ്രൈഡേ ഫോറം കുവൈത്ത് സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. നജാത്ത് ചാരിറ്റി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം, ഇന്ത്യൻ ഡെന്റൽ അലയൻസ് കുവൈത്ത്, ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ എന്നിവയുടെ പങ്കാളിത്തത്തോടെയായിരുന്നു ക്യാമ്പ്.
അംങ്കാര ബാച്ചിലർ സിറ്റിയിൽ സംഘടിപ്പിച്ച ക്യാമ്പിൽ വിവിധ സ്പെഷാലിറ്റികളിൽ നിന്നുള്ള 25 ഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, നഴ്സുമാർ, ലാബ് ടെക്നീഷ്യൻമാർ എന്നിവർ ഭാഗമായി. ഇ.സി.ജി, അൾട്രാസൗണ്ട് സ്കാനിങ്, ബ്ലഡ് ഷുഗർ, ബ്ലഡ് പ്രഷർ തുടങ്ങിയ പരിശോധനകൾക്കുള്ള സൗകര്യങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്നു. സൗജന്യമായി മരുന്നുകളും വിതരണം ചെയ്തു. 700 ഓളം പേർക്ക് ക്യാമ്പിന്റെ പ്രയോജനം ലഭിച്ചു.
ഇന്ത്യൻ എംബസി ലേബർ വെൽഫെയർ ഫസ്റ്റ് സെക്രട്ടറി മനസ് രാജ് പട്ടേൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഇസ്ലാമിക് പ്രസന്റേഷൻ കമ്മിറ്റി മാനേജർ അമ്മാർ അൽകന്ദരി, ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം പ്രസിഡന്റ് ഡോ.ദിവാകർ എന്നിവർ ഐ.ഡി.എഫ്, ഐ.ഡി.എ.കെ, ഐ.പി.എഫ് എന്നിവർക്ക് മെമന്റോകൾ സമ്മാനിച്ചു. ഫ്രൈഡേ ഫോറം കുവൈത്ത് പ്രസിഡന്റ് മുഹമ്മദ് ഷബീർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.