ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ സോ​ണ​ൽ സം​ഘ​ടി​പ്പി​ച്ച സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം 

ഫ്രണ്ട്സ് ഓഫ് കണ്ണൂർ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

കു​വൈ​ത്ത്​ സി​റ്റി: ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്‌​സ് അ​സോ​സി​യേ​ഷ​ൻ അ​ബ്ബാ​സി​യ സോ​ണ​ൽ ഇ​ന്ത്യ​യു​ടെ 75ാം സ്വാ​ത​​ന്ത്ര്യ​ദി​നാ​ഘോ​ഷ​വും ഇ​ന്ത്യ കു​വൈ​ത്ത്​ ന​യ​ത​ന്ത്ര ബ​ന്ധ​ത്തി​െൻറ 60ാം വാ​ർ​ഷി​ക​വും ആ​ഘോ​ഷി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ എ​ൻ.​കെ. ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​സി​ഡ​ൻ​റ്​ എം.​എ​ൻ. സ​ലീം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. രാ​ജ്യം ശൗ​ര്യ​ച​ക്ര ബ​ഹു​മ​തി ന​ൽ​കി ആ​ദ​രി​ച്ച മു​ൻ എ​ൻ.​എ​സ്.​ജി ക​മാ​ൻ​ഡോ​യും പി.​വി. മ​നേ​ഷ് മു​ഖ്യ​തി​ഥി​യാ​യി​രു​ന്നു.

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ വി​ഡി​യോ സ​ന്ദേ​ശ​ത്തി​ലൂ​ടെ ആ​ശം​സ അ​റി​യി​ച്ചു. ഇ​ന്ത്യ​യു​ടെ സം​സ്കാ​ര​ത്തെ കു​വൈ​ത്തി​ൽ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്​ സ​ഹാ​യ​ക​മാ​കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന ഫോ​ക്കി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ആ​ർ​ട്സ് സെ​ക്ര​ട്ട​റി രാ​ഹു​ൽ ഗൗ​തം സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​ലെ ച​രി​ത്ര ഗ​വേ​ഷ​ക​നും ഗാ​ന്ധി​യ​നു​മാ​യ ത​മ്പാ​ൻ മാ​സ്​​റ്റ​ർ സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശം ന​ൽ​കി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി ലി​ജീ​ഷ് പ​റ​യ​ത്ത്, കൂ​ടാ​തെ ട്ര​ഷ​റ​ർ മ​ഹേ​ഷ്‌​കു​മാ​ർ, വ​നി​ത​വേ​ദി ചെ​യ​ർ​പേ​ഴ്സ​ൻ ര​മ സു​ധീ​ർ, ബാ​ല​വേ​ദി ക​ൺ​വീ​ന​ർ സ​ഞ്ജ​യ് ജി​തേ​ഷ്, ഫോ​ക്കി​െൻറ വി​വി​ധ സോ​ണ​ൽ ചു​മ​ത​ല​യു​ള്ള വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​രാ​യ ഹ​രി​പ്ര​സാ​ദ്, രാ​ജേ​ഷ് ബാ​ബു, ഉ​പ​ദേ​ശ​ക​സ​മി​തി അം​ഗം അ​നി​ൽ കേ​ളോ​ത്ത്, മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ജി.​വി. മോ​ഹ​ന​ൻ, ഫോ​ക് ട്ര​സ്​​റ്റ്​ വ​ർ​ക്കി​ങ്​ ചെ​യ​ർ​മാ​ൻ വി.​വി. ദി​നേ​ശ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഉ​മേ​ഷ് കീ​ഴ​റ ന​ന്ദി പ​റ​ഞ്ഞു. വി​വി​ധ ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ളു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വും ന​ട​ന്നു.

Tags:    
News Summary - Friends of Kannur organized Independence Day celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.