കുവൈത്ത് സിറ്റി: സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നതിന് സ്വദേശികളെ പ്രോത്സാഹിപ്പിക് കുന്നതിന് സർക്കാർ നൽകുന്ന പ്രത്യേക ആനുകൂല്യം തട്ടിയെടുത്തവരിൽനിന്ന് തുക തിരിച ്ചുപിടിക്കാൻ മാൻപവർ അതോറിറ്റി നിയമനടപടിക്കൊരുങ്ങുന്നു. ഈ ആനുകൂല്യം കൈപ്പറ്റാൻ വ്യാജരേഖകൾ ചമച്ചും മറ്റും സ്വകാര്യമേഖലയിലെ ജീവനക്കാരായി എൻറോൾ ചെയ്യുന്ന സ്വദേശികളുടെ എണ്ണം വർധിക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. തട്ടിപ്പുകമ്പനികളുടെ ഉടമകളുടെ സ്വത്ത് മരവിപ്പിക്കുകയും പത്തുകൊല്ലം വരെ തടവുശിക്ഷ ലഭിക്കുകയും ചെയ്യുന്ന രീതിയിലാണ് കേസ് നൽകുക. മിനിസ്റ്റീരിയൽ കൗൺസിൽ തീരുമാനമാണിത്. 5700 പേർക്കായി 34 ദശലക്ഷം ദീനാറാണ് തിരിച്ചുപിടിക്കാൻ അലോചിക്കുന്നത്.
ഇതിൽ 1500 ഫയലുകളിൽ ഉടൻ പബ്ലിക് പ്രോസിക്യൂഷനെ സമീപിക്കും. ഏതാനും വർഷമായി ഇത്തരം തട്ടിപ്പ് നടന്നുവരുന്നതായാണ് വിവരം. സ്വകാര്യമേഖലയിൽ തൊഴിലെടുക്കുന്നതിന് സ്വദേശികൾ വിമുഖത കാണിക്കുന്ന സാഹചര്യത്തിൽ പ്രോത്സാഹനം എന്ന നിലക്കാണ് പ്രത്യേകാനുകൂല്യങ്ങൾ നൽകുന്നത്. റും ലോവർ സർട്ടിഫിക്കറ്റുള്ളവർക്ക് 136 ദീനാറിൽനിന്ന് 161 ആയുമാണ് വർധിപ്പിച്ചത്. തൊഴിൽ സ്ഥാപനത്തിലെ ശമ്പളത്തിനു പുറമെയാണ് സർക്കാർ ഇൗ തുക നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.