കുവൈത്ത് സിറ്റി: കൊയിലാണ്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന നെസ്റ്റ് പാലിയേറ്റിവ് കെയറിന് കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ കുവൈത്ത് ധനസഹായം കൈമാറി.
അസോസിയേഷൻ പ്രസിഡന്റ് ജിനീഷ് നാരായണനിൽനിന്ന് നിയാർക് കുവൈത്ത് ചാപ്റ്റർ ചെയർമാൻ എം.എ. അബ്ദുൽ ബഷീർ തുക ഏറ്റുവാങ്ങി. ഫർവാനിയയിൽ നടന്ന ചടങ്ങിൽ അസോസിയേഷൻ ജനറൽ സെക്രട്ടറി റിഹാബ് തൊണ്ടിയിൽ, ട്രഷറർ സാഹിർ പുളിയഞ്ചേരി, വൈസ് പ്രസിഡന്റ് റഷീദ് ഉള്ള്യേരി, നിയാർക് ജനറൽ സെക്രട്ടറി ബഷീർ ബാത്ത, ട്രഷറർ അബ്ദുൽ വാഹിദ്, വൈസ് ചെയർമാൻ റഹൂഫ് എ.എം.പി, സെക്രട്ടറിമാരായ പി. മുജീബ്, സാബിർ എന്നിവർ പങ്കെടുത്തു.
സാന്ത്വന പരിചരണ രംഗത്തും ഭിന്നശേഷിയുള്ള കുഞ്ഞുങ്ങളുടെ പഠന പരിശീലന മേഖലയിലും 17 വർഷമായി പ്രവർത്തിക്കുന്ന നെസ്റ്റ് കൊയിലാണ്ടി, നിരവധി പേരുടെ ആശ്രയകേന്ദ്രമാണെന്നും സാമ്പത്തികമായി അവരെ സഹായിക്കാൻ എല്ലാവരും മുന്നിട്ടിറങ്ങണമെന്നും കൊയിലാണ്ടി താലൂക്ക് അസോസിയേഷൻ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.