കുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് ഗാന്ധി സ്മൃതി കുവൈത്ത് സംഘടിപ്പിക്കുന്ന 'സ്വതന്ത്ര ഭാരതം, സ്വപ്ന ഭാരതം' പ്രഭാഷണ പരമ്പരക്ക് തുടക്കമായി. പ്രമുഖ വാഗ്മിയും അധ്യാപകനും എഴുത്തുകാരനുമായ എം.എൻ. കാരശ്ശേരി ഉദ്ഘാടനം നിർവഹിച്ചു.
തല കൊയ്ത് അധികാരം തീരുമാനിക്കുന്ന ഫ്യൂഡൽ കാലഘട്ടത്തിൽനിന്ന് തലയെണ്ണി അധികാരം തീരുമാനിക്കുന്ന ജനധിപത്യ മൂല്യങ്ങളുടെ നാടായി ഇന്ത്യ മാറിയതിന് പിന്നിൽ ഗാന്ധിജി ഉയർത്തി പിടിച്ച അഹിംസക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
പി.കെ.എം ബി.എഡ് കോളജ് മടമ്പം മുൻ പ്രിൻസിപ്പലും പ്രമുഖ വിദ്യഭ്യാസ വിചക്ഷണനും എഴുത്തുകാരനും സൈക്കോളജിസ്റ്റുമാ ഡോ. ബാലകൃഷ്ണൻ നമ്പ്യാർ 'സ്വാതന്ത്ര്യം അർധരാത്രിയിൽ' എന്ന വിഷയത്തിൽ പ്രഭാഷണ പരമ്പരയിലെ ആദ്യത്തെ പ്രഭാഷണം നടത്തി.എൽദോ എം. കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ടി.കെ. ബിനു മാസ്റ്റർ സ്വാഗതവും മധു മാഹി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.