കുവൈത്ത് സിറ്റി: ഗാന്ധി സ്മൃതി കുവൈത്ത് വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും സാൽമിയ സൂപ്പർ മെട്രോ ഹോസ്പിറ്റൽ ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് പ്രജോത് ഉണ്ണി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മധു മാഹി പ്രവർത്തന റിപ്പോർട്ടും ട്രഷറർ അഖിലേഷ് മാലൂർ കണക്കും അവതരിപ്പിച്ചു. രക്ഷാധികാരി റജി സെബാസ്റ്റ്യൻ യോഗം നിയന്ത്രിച്ചു. സനിയാപെയ്റ്റൻ പ്രാർഥന ഗീതം ആലപിച്ചു. മൻഗഫ് ലേബർ ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ യോഗം അനുശോചിച്ചു. ഭാരവാഹികൾ: പ്രജോത് ഉണ്ണി (പ്രസി), മധു മാഹി (ജന.സെക്ര), അഖിലേഷ് മാലൂര്‍ (ട്രഷ), റൊമാൻസ്പെയ്റ്റന് (വൈ.പ്രസി), ബിജു അലക്സാണ്ടർ (ജോ.സെക്ര), പി.കെ. സജിൽ (ജോ.ട്രഷ), പോളി അഗസ്റ്റിൻ(ആർട്സ് സെക്ര), ആന്റണി പൈലി (ഡേറ്റ സെക്ര), രാജീവ് തോമസ് (ചാരിറ്റി കോഓഡിനേറ്റർ), സന്തോഷ് തിടുമൻ (മീഡിയ കോഓഡിനേറ്റർ), ബിനു മാഷ്, ബക്കൻ ജോസഫ്, റജി സെബാസ്റ്റ്യൻ (രക്ഷാധികാരി),ലാക് ജോസ്, എൽദോ ബാബു, ഷിന്റോ ജോർജ്, ജോബി തോമസ്, ടോം ജോർജ് (ഉപദേശക സമിതി), ഷിബപെയ്റ്റന് (വനിത വേദി ചെയർപേഴ്സൺ), കൃഷ്ണകുമാരി ടീച്ചർ(സെക്ര), ജാസ്മിൻ റൂഫസ് (ട്രഷ), സുധീർ മൊട്ടമ്മൽ (കേരള കോഓഡിനേറ്റർ), മണി പാനൂർ, റാഷിദ്, അനിൽകുമാർ, സുനീഷ് മാത്യു, ഷിജോ പൈലി (എക്സിക്യൂട്ടിവ് കമ്മിറ്റി).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.