അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് യു.​എ.​ഇ ബ​ലൂ​ൺ ടീ​മി​നൊ​പ്പം

ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ ബ​ലൂ​ണു​ക​ളും ഉ​യ​രും

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ​ത്തി​യ യു.​എ.​ഇ ബ​ലൂ​ൺ ടീ​മി​നെ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ചു. ബ​യാ​ൻ പാ​ല​സി​ൽ അ​മീ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്ന് യു.​എ.​ഇ ബ​ലൂ​ൺ ടീം ​ലീ​ഡ​ർ ക്യാ​പ്റ്റ​ൻ പൈ​ല​റ്റ് അ​ബ്ദു​ൽ അ​സീ​സ് നാ​സ​ർ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു. ഡി​സം​ബ​റി​ൽ കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന 45ാമ​ത് ജി.​സി.​സി ഉ​ച്ച​കോ​ടി​യി​ൽ ജി.​സി.​സി​യു​ടെ ബ​ലൂ​ണും ഉ​യ​രും.

കൂ​ടി​ക്കാ​ഴ്ച​യി​ൽ അ​ത് ഉ​ദ്ഘാ​ട​നം ചെ​യ്ത​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഐ​ക്യ​ത്തെ​യും ദൃ​ഢ​മാ​യ ബ​ന്ധ​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ക്കാ​ൻ ജി.​സി.​സി ബ​ലൂ​ൺ ജി.​സി.​സി​യി​ലെ ആ​റ് രാ​ജ്യ​ങ്ങ​ളി​ലും പ​റ​ക്ക​ണ​മെ​ന്ന് അ​മീ​ർ നി​ർ​ദേ​ശി​ച്ച​താ​യും ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ശ​ക്ത​മാ​യ ബ​ന്ധം നി​ല​നി​ർ​ത്താ​നും ഓ​ർ​മി​പ്പി​ച്ച​താ​യും അ​ബ്ദു​ൽ അ​സീ​സ് നാ​സ​ർ അ​ൽ മ​ൻ​സൂ​രി പ​റ​ഞ്ഞു.

Tags:    
News Summary - GCC Summit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.