കുവൈത്ത് സിറ്റി: സർക്കാർ പ്രതിനിധികൾ പെങ്കടുക്കാതിരുന്നതോടെ വ്യാഴാഴ്ച നിശ്ചയിച്ച പാർലമെൻറ് യോഗവും മുടങ്ങി.എം.പിമാർ മന്ത്രിമാരുടെ കസേര കൈയേറിയ സംഭവത്തിനു ശേഷം അഞ്ചാമത്ത് തവണയാണ് സർക്കാർ ബഹിഷ്കരണത്തെ തുടർന്ന് പാർലമെൻറ് യോഗം മുടങ്ങുന്നത്. തങ്ങൾ യോഗത്തിൽ പെങ്കടുക്കുന്നില്ലെന്ന് മന്ത്രിസഭാംഗങ്ങൾ അറിയിച്ചതായി സ്പീക്കർ മർസൂഖ് അൽ ഗാനിം പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 116 പ്രകാരം സർക്കാർ പ്രതിനിധികളായി പ്രധാനമന്ത്രിയോ മന്ത്രിമാരോ പെങ്കടുക്കേണ്ടതുണ്ട്. കുവൈത്ത് ഭരണഘടന പ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജരുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം.
നിർമാണ വസ്തുക്കളുടെ വില വർധന, ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ, റിയൽ എസ്റ്റേറ്റ് തട്ടിപ്പിൽ ഇരയായ സ്വദേശികളുടെ പ്രശ്നങ്ങൾ, ഭവന പദ്ധതികളിലെ തടസ്സങ്ങൾ തുടങ്ങിയവ ചർച്ച ചെയ്യാനാണ് എം.പിമാരുടെ ആവശ്യപ്രകാരം സ്പീക്കർ മർസൂഖ് അൽ ഗാനിം പ്രത്യേക പാർലമെൻറ് യോഗം വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.