കുവൈത്ത് സിറ്റി: ഞായറാഴ്ച നടത്താൻ നിശ്ചയിച്ച കുവൈത്ത് പാർലമെൻറിന്റെ പ്രത്യേക യോഗം നടക്കില്ല. സർക്കാർ പക്ഷം പങ്കെടുക്കുന്നില്ലെന്ന് പാർലമെൻററി കാര്യ മന്ത്രി മുഹമ്മദ് അൽ റജ്ഹി അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് എം.പിമാർ പ്രത്യേക യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്.
എം.പിമാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ സമയം ആവശ്യമാണെന്ന നിലപാടിലാണ് ഞായറാഴ്ച യോഗത്തിൽ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചത്. കുവൈത്ത് ഭരണഘടനപ്രകാരം പാർലമെൻറ് യോഗത്തിന് നിയമസാധുത ലഭിക്കണമെങ്കിൽ പകുതി അംഗങ്ങൾ ഹാജരുണ്ടാവുകയും സർക്കാറിനെ പ്രതിനിധാനംചെയ്ത് മന്ത്രിമാർ ആരെങ്കിലും ഉണ്ടാവുകയും വേണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.