കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ സ്കൂളുകളിൽ ബിദൂനി വിദ്യാർഥികളുടെ പ്രവേശനം ന ിർത്തി. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ അൻബ ദിനപത്രമാണ് ഇ ക്കാര്യം റിപ്പോർട്ട് ചെയ്തത്. സ്കൂളുകളിൽ ഉൾക്കൊള്ളാവുന്ന പരിധി കവിഞ്ഞതുകൊണ്ടാണ് ബിദൂനി വിദ്യാർഥികളുടെ പ്രവേശനം മറ്റൊരറിയിപ്പുണ്ടാവുന്നതുവരെ നിർത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, വിദ്യാർഥികളുടെ ആധിക്യം മൂലമുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ സ്കൂളുകൾ സ്ഥാപിക്കുന്നതും നിലവിലുള്ളവയിൽ ക്ലാസ്മുറികൾ വർധിപ്പിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്.
അതിനിടെ പുതിയ അധ്യയന വർഷത്തിന് മുന്നോടിയായി മുന്നൊരുക്ക സമിതി ബുധനാഴ്ച യോഗംചേർന്ന് കാര്യങ്ങൾ വിലയിരുത്തി. അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിലും ശുചീകരണത്തിലും ഇതുവരെ ചെയ്ത കാര്യങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. പോരായ്മകൾ പരിഹരിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. അധ്യാപക നിയമനവും ഏകദേശം പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.