കുവൈത്ത് സിറ്റി: സർക്കാർ സേവനങ്ങൾ പൂർണമായും ഡിജിറ്റലാക്കുന്ന നടപടികളുടെ ഭാഗമായി കൂടുതല്‍ സര്‍വിസുകള്‍ സഹേല്‍ ആപ്പിലേക്ക്. രാജ്യത്തെ ഷോപ്പുകൾ, സ്ഥാപനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിയമനടപടികളുടെ വിവരങ്ങള്‍ ഫെബ്രുവരി ഒന്നു മുതൽ സഹേല്‍ ആപ്പില്‍ ലഭ്യമാകുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തില്‍ രജിസ്റ്റർ ചെയ്ത സ്ഥാപനത്തിന്റെ ഔദ്യോഗിക പ്രതിനിധികൾക്കായിരിക്കും സര്‍വിസ് ലഭ്യമാവുക. ഫെബ്രുവരി ഒന്നു മുതൽ ഇത്തരം ഇടപാടുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായി പരിമിതപ്പെടുത്തും. ഇതിനാല്‍ കമ്പനിയുടെ വാണിജ്യ രജിസ്റ്ററിൽ ചേർത്ത ഇ-മെയില്‍ അഡ്രസും മൊബൈൽ ഫോൺ നമ്പറും ശരിയാണെന്ന് ഉറപ്പുവരുത്തണമെന്ന് അധികൃതര്‍ നിർദേശിച്ചു.
നിലവില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 141ഓളം ഇ-സേവനങ്ങള്‍ ആപ്പില്‍ ലഭ്യമാണ്. സര്‍ക്കാര്‍ മന്ത്രാലയങ്ങളെ സിവിൽ ഇൻഫർമേഷൻ അതോറിറ്റിയുടെ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെടുത്തിയാണ് സംവിധാനം ഒരുക്കിയത്. എട്ട് ലക്ഷത്തിലധികം വരിക്കാർ നിലവിൽ സഹേല്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.