കുവൈത്ത് സിറ്റി: പ്രമുഖ റീട്ടെയിൽ സ്ഥാപനമായ ഗ്രാൻഡ് ഹൈപ്പർ വാർഷിക സമ്മാന പദ്ധതിയായ ഗോൾഡൻ ഡേസിന്റെ വിജയികൾക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്തു. സ്വർണ നാണയങ്ങൾ, ഐഫോൺ-14 എന്നിങ്ങനെ വൻ സമ്മാനങ്ങളാണ് വിജയികൾക്ക് ലഭിച്ചത്. ഗ്രാൻഡ് ഹൈപ്പർ ശുവൈഖിൽ പ്രത്യേകം സംഘടിപ്പിച്ച ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു. നാലു പേർക്ക് ഒരു പവൻ സ്വർണ നാണയങ്ങളും നാല്പതോളം പേർക്ക് നാല് ഗ്രാം സ്വർണനാണയങ്ങളും നൽകി.
വേൾഡ് കപ്പ് ഫുട്ബാളിന്റെ ഭാഗമായി ഗ്രാൻഡ് ഹൈപ്പറിന്റെ വിവിധ സ്റ്റോറുകളിൽ നടന്ന ‘ഗോൾ കിക്ക്’ മത്സരവിജയികൾക്ക് വാഷിങ് മെഷീൻ, 58 ഇഞ്ച് സ്മാർട്ട് ടി.വി തുടങ്ങി വിവിധ സമ്മാനങ്ങളും നൽകി. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, എക്സിക്യൂട്ടിവ് ഡയറക്ടർ അമാനുല്ലാഹ്, സി.ഇ.ഒ മുഹമ്മദ് സുനീർ, ഡയറക്ടർ റീട്ടെയിൽ ഓപറേഷൻ തഹ്സീർ അലി, സി.ഒ.ഒ റാഹിൽ ബാസിം, ഡി.ജി.എം കുബേര റാവു, ഏരിയ മാനേജർ നുഹ്മാൻ റിയാസ് തുടങ്ങിയവരും മാനേജ്മെന്റ് പ്രതിനിധികളും സ്റ്റാഫും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.