കുവൈത്ത് സിറ്റി: കുവൈത്തിൽ പൂർണ കർഫ്യൂ ദിവസങ്ങളിൽ ബഖാലകളുടെ രാത്രി പ്രവർത്തനാനുമതി റദ്ദാക്കി. കുവൈത്ത് മുനിസിപ്പാലിറ്റി മേധാവി
അഹ്മദ് അൽ മൻഫൂഹി അറിയിച്ചതാണിത്.
പൂർണ കർഫ്യൂ പ്രഖ്യാപിച്ച അവസരത്തിൽ രാവിലെ എട്ടുമണി മുതൽ വൈകീട്ട് നാലുമണി വരെയും രാത്രി
എട്ടുമണി മുതൽ പുലർച്ചെ 1.30 വരെയും ബഖാലകൾ തുറക്കാം എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, പുതുക്കിയ സമയപ്രകാരം രാവിലെ എട്ടുമണി മുതൽ
വൈകീട്ട് നാലുമണി വരെ മാത്രമാണ് അനുമതിയുള്ളത്.
പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല, ഡെലിവറിക്ക് വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ജീവനക്കാർ കൈയുറയും മാസ്കും ധരിക്കൽ ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം എന്നിങ്ങനെ നേരത്തെയുള്ള നിർദേശങ്ങൾ
പാലിക്കുകയും വേണം.
നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 65975744 എന്ന വാട്സാപ് നമ്പറിൽ അറിയിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട്
ആവശ്യപ്പെട്ടു.
എ.ടി.എം മെഷീൻ, എയർ കണ്ടീഷനിങ് മെയിൻറനൻസ് സെൻറർ, ഗ്യാസ് സിലിണ്ടർ റീഫില്ലിങ് സെൻറർ, ഫാർമസി, സൂപ്പർ മാർക്കറ്റുകൾ,
ബഖാലകൾ, പെട്രോൾ സ്റ്റേഷൻ, സഹകരണ സംഘങ്ങൾ, കുവൈത്ത് സപ്ലൈ കമ്പനി, കുവൈത്ത് ഫ്ലോർ മിൽസ് ആൻഡ് ബേക്കറീസ്, ആശുപത്രികളും
ക്ലിനിക്കുകളും എന്നിവക്കാണ് പൂർണ കർഫ്യൂവിൽ ഇളവ് അനുവദിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.