Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightബഖാലകളുടെ രാത്രി...

ബഖാലകളുടെ രാത്രി പ്രവർത്തനാനുമതി റദ്ദാക്കി

text_fields
bookmark_border
ബഖാലകളുടെ രാത്രി പ്രവർത്തനാനുമതി റദ്ദാക്കി
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽ പൂർണ കർഫ്യൂ ദിവസങ്ങളിൽ ബഖാലകളുടെ രാത്രി പ്രവർത്തനാനുമതി റദ്ദാക്കി. കുവൈത്ത്​ മുനിസിപ്പാലിറ്റി മേധാവി
അഹ്​മദ്​ അൽ മൻഫൂഹി അറിയിച്ചതാണിത്​.

പൂർണ കർഫ്യൂ പ്രഖ്യാപിച്ച അവസരത്തിൽ രാവിലെ എട്ടുമണി മുതൽ വൈകീട്ട്​ നാലുമണി വരെയും രാത്രി
എട്ടുമണി മുതൽ പുലർച്ചെ 1.30 വരെയും ബഖാലകൾ തുറക്കാം എന്നാണ്​ അറിയിച്ചിരുന്നത്​. എന്നാൽ, പുതുക്കിയ സമയപ്രകാരം രാവിലെ എട്ടുമണി മുതൽ
വൈകീട്ട്​ നാലുമണി വരെ മാത്രമാണ്​ അനുമതിയുള്ളത്​.

പൊതുജനങ്ങളെ പ്രവേശിപ്പിക്കാൻ പാടില്ല, ഡെലിവറിക്ക്​ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ല.
ജീവനക്കാർ കൈയുറയും മാസ്​കും ധരിക്കൽ ഉൾപ്പെടെ ആരോഗ്യ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണം എന്നിങ്ങനെ നേരത്തെയുള്ള നിർദേശങ്ങൾ
പാലിക്കുകയും വേണം.

നിയമ ലംഘനം ശ്രദ്ധയിൽപെട്ടാൽ 65975744 എന്ന വാട്​സാപ്​ നമ്പറിൽ അറിയിക്കാൻ മുനിസിപ്പാലിറ്റി പൊതുജനങ്ങളോട്​
ആവശ്യപ്പെട്ടു.

എ.ടി.എം മെഷീൻ, എയർ കണ്ടീഷനിങ്​ മെയിൻറനൻസ്​ സ​െൻറർ, ഗ്യാസ്​ സിലിണ്ടർ റീഫില്ലിങ്​ സ​െൻറർ, ഫാർമസി, സൂപ്പർ മാർക്കറ്റുകൾ,
ബഖാലകൾ, പെട്രോൾ സ്​റ്റേഷൻ, സഹകരണ സംഘങ്ങൾ, കുവൈത്ത്​ സപ്ലൈ കമ്പനി, കുവൈത്ത്​ ​ഫ്ലോർ മിൽസ്​ ആൻഡ്​ ബേക്കറീസ്​, ആശുപത്രികളും
ക്ലിനിക്കുകളും എന്നിവക്കാണ്​ പൂർണ കർഫ്യൂവിൽ ഇളവ്​ അനുവദിച്ചിട്ടുള്ളത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:municipalitycurfewbaqalacovid
News Summary - Grocery can't operate night during curfew period in Kuwait
Next Story