കുവൈത്ത് 0സിറ്റി: കുവൈത്തിൽ ബുധനാഴ്ച 1333 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതുവരെ 2,04,388 പേർക്കാണ് കൊറോണ വൈറസ് ബാധിച്ചത്. ബുധനാഴ്ച 988 പേർ ഉൾപ്പെടെ 1,89,155 പേർ ഇതുവരെ രോഗമുക്തി നേടി. ബാക്കി 14,089 പേരാണ് ചികിത്സയിലുള്ളത്. 188 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഏഴുപേർ വർധിച്ചു. 9797 പേർക്ക് കൂടി കോവിഡ് പരിശോധന നടത്തി. ഇതുവരെ രാജ്യത്ത് 18,77,135 പേർക്ക് പരിശോധന നടത്തി. മൂന്നു മരണം കൂടി റിപ്പോർട്ട് ചെയ്തു.
ആകെ 1144 പേരാണ് ഇതുവരെ മരിച്ചത്. കേസുകൾ കാര്യമായി കുറഞ്ഞില്ലെങ്കിലും മരണം കുറഞ്ഞത് ആശ്വാസ വാർത്തയാണ്. ആകെ ചികിത്സയിലുള്ളവരുടെ എണ്ണത്തിലും മരണസംഖ്യയിലും സമീപ ആഴ്ചകളിൽ ഗണ്യമായ വർധനവുണ്ട്. പുതിയ കേസുകൾ കഴിഞ്ഞ ആഴ്ച റെക്കോഡ് ഭേദിച്ചത് അൽപം കുറഞ്ഞിട്ടുണ്ട്. കർഫ്യൂ ഏർപ്പെടുത്തിയത് വരുന്ന ആഴ്ചകളിൽ കോവിഡ് വ്യാപനത്തിൽ കുറവുണ്ടാക്കുമോ എന്നാണ് ഉറ്റുനോക്കുന്നത്.
കഴിഞ്ഞ ആഴ്ച കോവിഡ് കേസുകൾ തുടർച്ചയായി നാലുദിവസം സർവകാല റെക്കോഡ് ഭേദിച്ച് കുതിച്ചതിന് ശേഷമാണ് പിന്നീട് അൽപം കുറഞ്ഞത്. അതേസമയം, തീവ്രപരിചരണ വിഭാഗത്തിൽ ആളുകൾ കൂടിവരുന്നത് ആശങ്ക വർധിപ്പിക്കുന്നു. രാജ്യത്തെ ആശുപത്രികളിലെ തീവ്രപരിചരണ വാർഡുകൾ നിറഞ്ഞുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.