ദോഹ: ഗൾഫ് രാജ്യങ്ങൾക്കിടയിൽ ഉടലെടുത്ത ഭിന്നത പരിഹരിക്കുന്നതിെൻറ ഭാഗമായി കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് മുൻകൈയെടുത്ത് നടത്തുന്ന മധ്യസ്ഥശ്രമം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധ നേടുന്നു. വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തിൽ കുവൈത്ത് മേഖലയിൽ പ്രശ്നം പരിഹരിക്കാൻ കുവൈത്ത് അമീറിനെപോലെ മറ്റാർക്കും കഴിയില്ലെന്ന് വ്യക്തമാക്കുന്നു. നിലവിലെ പ്രതിസന്ധിക്ക് അയവ് വരുക മാത്രമല്ല, മേലിൽ ഇത്തരം പ്രതിസന്ധികൾ ഇല്ലാതിരിക്കാനുള്ള ശ്രമവും കുവൈത്ത് നടത്തുന്നതായി ഈ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
തങ്ങളുടെ സുരക്ഷാ സഹായിയായ സൗദിയെ അകറ്റാതെയും എന്നാൽ, ഖത്തറിനെ കൂടെനിർത്തിയും പക്വതയാർന്ന നയതന്ത്രത്തോടുകൂടിയാണ് കുവൈത്ത് നിലവിലെ പ്രതിസന്ധി കൈകാര്യം ചെയ്യുന്നത്. പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമമാണ് കുവൈത്ത് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് വാഷിങ്ടൺ ഇൻസ്റ്റിറ്റ്യൂട്ട് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉപരോധം ആരംഭിച്ച് രണ്ട് മാസം പിന്നിടുമ്പോഴും ഇരു വിഭാഗത്തെയും ഒരുമിച്ച് ഇരുത്താനുള്ള ശ്രമം വിജയം കണ്ടിട്ടില്ലെങ്കിലും ഏറെ വൈകാതെതന്നെ അതിന് വഴിയൊരുങ്ങുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
വൈറ്റ്ഹൗസ് വക്താവ് ഹീതർ ന്യൂവർട്ട് കുവൈത്ത് നടത്തുന്ന ശ്രമം വിജയിക്കുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും മധ്യസ്ഥ നീക്കത്തിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മൂന്നു വർഷം മുമ്പത്തെ പ്രതിസന്ധിയിലും ശൈഖ് സബാഹിെൻറ ഇടപെടൽ പ്രശ്നം ഒത്തുതീർക്കുന്നതിൽ വിജയിച്ചിരുന്നു. രാഷ്ട്രതന്ത്രജ്ഞത കൈമുതലായുള്ള മേഖലയിലെ പക്വതയുള്ള നേതാവെന്ന നിലക്ക് മറ്റെല്ലാ രാഷ്ട്രത്തലവന്മാരും ശൈഖ് സബാഹിനെ ആദരവോടെയാണ് കാണുന്നത്. അദ്ദേഹം നടത്തുന്ന നീക്കം വിജയിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ് ഹൗസ് വക്താവ് അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.