കുവൈത്ത് സിറ്റി: ഗൾഫ് പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് സൗദിയും ഖത്തറും തമ്മിൽ നിർണായക ധാരണയിൽ എത്തിയതിൽ സന്തുഷ്ടി പ്രകടിപ്പിച്ച് കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്. ചരിത്രപരമായ നീക്കമാണ് ഉണ്ടായിട്ടുള്ളത്. നിർമാണാത്മകമായ മാധ്യസ്ഥ്യ ശ്രമങ്ങളിലൂടെ മുന്നോട്ടുപോയി എല്ലാ പ്രശ്നങ്ങളും തീർക്കുന്ന അന്തിമ കരാറിൽ എത്തേണ്ടതുണ്ട്. ഗൾഫ്, അറബ് െഎക്യവും സുസ്ഥിരതയും സാധ്യമാക്കാൻ എല്ലാ കക്ഷികളും പ്രതിജ്ഞാബദ്ധമാണെന്നാണ് സമാധാന നീക്കങ്ങൾ തെളിയിക്കുന്നത്. മേഖലയിലെ ജനങ്ങളുടെ സുരക്ഷയും സുസ്ഥിരതയും പുരോഗതിയും രാജ്യങ്ങൾ തമ്മിലുള്ള െഎക്യവുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ െഎക്യത്തിൽ നിലയുറപ്പിക്കാൻ എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്ന് ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പറഞ്ഞു.
ഗൾഫ് പ്രതിസന്ധി ആരംഭിച്ചതുമുതൽ അന്നത്തെ കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ നേതൃത്വത്തിൽ നടത്തിവന്ന നയതന്ത്ര ശ്രമങ്ങളെ ശൈഖ് നവാഫ് അനുസ്മരിച്ചു. അദ്ദേഹത്തിെൻറ ശ്രമങ്ങൾ നമ്മുടെ മനസ്സിലും ചരിത്രത്തിലും എന്നും നിലനിൽക്കുമെന്ന് അമീർ ചൂണ്ടിക്കാട്ടി. െഎക്യപ്പെടാൻ മുന്നോട്ടുവന്ന രാഷ്ട്ര നേതാക്കളെയും മധ്യസ്ഥ ശ്രമങ്ങൾ നടത്തിയ അമേരിക്കൻ ഭരണ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.