കുവൈത്ത് സിറ്റി: ദേശീയ ദിനത്തോടനുബന്ധിച്ച് വായനക്കാർക്ക് സമ്മാന പദ്ധതിയുമായി ഗൾഫ് മാധ്യമവും-അമേരിക്കൻ ടൂറിസ്റ്ററും. ഗൾഫ് മാധ്യമം-അമേരിക്കൻ ടൂറിസ്റ്റർ ഹലാ കുവൈത്ത് ക്വിസ് ശനിയാഴ്ച മുതൽ ആരംഭിക്കും.
‘ഗൾഫ് മാധ്യമം’ദിനപത്രത്തിലും വെബ്സൈറ്റിലും ദിവസവും ചോദ്യങ്ങൾ പ്രസിദ്ധീകരിക്കും. ഓൺലൈനായാണ് ഉത്തരം നൽകേണ്ടത്. കുവൈത്തിൽ ഉള്ളവർക്ക് മാത്രമാണ് അവസരം. ശരിയുത്തരം അയക്കുന്ന വിജയികളെ കാത്തിരിക്കുന്നത് വിവിധ സമ്മാനങ്ങളാണ്.
കൂടുതൽ പേർ ശരിയുത്തരം അയച്ചാൽ നറുക്കെടുത്താകും വിജയിയെ നിശ്ചയിക്കുക. വിജയിയുടെ പേര് പിറ്റേ ദിവസം ഗൾഫ് മാധ്യമം പ്രസിദ്ധീകരിക്കും. https://www.madhyamam.com/kuwaitnationaldayquiz എന്ന ലിങ്ക് വഴി ഉത്തരം നൽകാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.