കുവൈത്ത് സിറ്റി: ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈത്ത് ഗ്യാനോത്സവ് - 2022 എന്ന പേരിൽ വിദ്യാഭ്യാസ - ശാസ്ത്രമേള സംഘടിപ്പിച്ചു. സാൽമിയ സീനിയർ ബ്രാഞ്ചിൽ നടന്ന മേളയിൽ ഐ.സി.എസ്. കെ സീനിയർ പ്രിൻസിപ്പലും ചീഫ് അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി. ബിനുമോൻ സ്വാഗതം പറഞ്ഞു.
മുബാറക് അൽ കബീർ മെഡിക്കൽ കോളജ് ആശുപത്രി സീനിയർ രജിസ്റ്ററും ന്യൂറോളജിസ്റ്റുമായ ഡോ. ഹുസൈൻ ദഷ്തി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാസ് കമ്യൂണിക്കേഷൻ ഡിപ്പാർട്ട്മെന്റ് സംരംഭമായ കാമ്പസ് റേഡിയോ, 'റേഡിയോ മ്യൂസി'ന്റെ ലോഗോ പ്രകാശനവും അദ്ദേഹം നിർവഹിച്ചു. ബോർഡ് ഓഫ് ട്രസ്റ്റീസ് ഓണററി ചെയർമാൻ ഷേക്ക് അബ്ദുൽ റഹ്മാൻ സ്കൂളിന്റെ സ്നേഹോപഹാരം കൈമാറി. റൂത് ആൻ ടോബിയുടെയും സംഗീതവിരുന്ന്, ഡാൻസ്, ഫാഷൻ ഷോ, പ്രത്യേക പ്രദർശനം എന്നിവ നടന്നു. ഐ.സി.എസ്. കെ അമ്മാൻ ബ്രാഞ്ച് പ്രിൻസിപ്പൽ രാജേഷ് നായർ, കാർമൽ സ്കൂൾ കുവൈത്ത് പ്രിൻസിപ്പൽ സിസ്റ്റർ ക്രിസ്റ്റി മരിയ, ഗൾഫ് ഇന്ത്യൻ സ്കൂൾ കുവൈത്ത് പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ്, ന്യൂ ഗൾഫ് ഇന്ത്യൻ സ്കൂൾ കുവൈത്ത് പ്രിൻസിപ്പൽ ഡോ. പ്രതാപ് ഫെലിക്സ്, ജാബ്രിയ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. അച്യുതൻ മാധവ്, ഇന്ത്യൻ പബ്ലിക് സ്കൂൾ കുവൈത്ത് പ്രിൻസിപ്പൽ ലൂസി എ. ചെറിയാൻ, കാർമൽ സ്കൂൾ കുവൈത്ത് വൈസ് പ്രിൻസിപ്പൽ സരിത മൊണ്ടേറോ തുടങ്ങി വിവിധ ഇന്ത്യൻ വിദ്യാലയങ്ങളിലെ പ്രഥമാധ്യാപകരും വിദ്യാഭ്യാസ - ശാസ്ത്രരംഗങ്ങളിലെ പ്രമുഖരും പങ്കെടുത്തു. ജ്ഞാനോത്സവ് പ്രോജക്ട് ഡയറക്ടർ മുസ്സറത്ത് പാർക്കർ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.