കുവൈത്ത് സിറ്റി: കുവൈത്തിൽനിന്നും ഹജ്ജിന് പോകുന്നവർക്കായുള്ള രജിസ്ട്രേഷൻ അവസാനിച്ചു. ഓൺലൈനായി സ്വീകരിച്ച അപേക്ഷകളിൽ 42,000 പേർ രജിസ്റ്റർ ചെയ്തു. 8,000 പേർക്കാണ് രാജ്യത്തുനിന്ന് ഹജ്ജ് നിർവഹിക്കാൻ അവസരം. ഔഖാഫ് മന്ത്രാലയത്തിലെ ഹജ്ജ്, ഉംറ വകുപ്പാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്.
സ്വദേശികൾക്കൊപ്പം വിദേശികൾക്കും അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു. രജിസ്ട്രേഷൻ പൂർത്തിയായതിനാൽ തുടർ നടപടികൾ സ്വീകരിച്ചുവരുകയാണെന്ന് ഔഖാഫ് മന്ത്രാലയം അറിയിച്ചു. ജനുവരി 29 മുതലാണ് രജിസ്ട്രേഷന് ആരംഭിച്ചത്. അവസരം ലഭിച്ചവർക്ക് സേവനങ്ങൾ, ചെലവ് എന്നിവ ഉൾപ്പെടെയുള്ള പൂർണമായ വിശദാംശങ്ങളടങ്ങിയ സന്ദേശങ്ങൾ ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.