ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിവാസികളുടെ കുവൈത്തിലെ കൂട്ടായ്മയാണ് ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈത്ത്. രണ്ടു വർഷം പൂർത്തിയാക്കാനൊരുങ്ങുന്ന സംഘടനക്ക് ചാരിതാർഥ്യം നൽകുന്ന നിരവധി കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു. കുവൈത്തിലെ ഹരിപ്പാട് സ്വദേശികൾക്കുണ്ടാകുന്ന വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം തേടി സമീപിക്കാൻ ഒരു സംഘടന അനിവാര്യമാണ് എന്ന ചിന്തയിൽനിന്നാണ് കൂട്ടായ്മയുടെ തുടക്കം.
ഹരിപ്പാട് സ്വദേശികളായ വിവിധ മേഖലകളിലെ സജീവ ജീവകാരുണ്യ പ്രവർത്തകരുടെ വാട്സാപ് കൂട്ടായ്മയിൽനിന്നാണ് വ്യവസ്ഥാപിത സംഘടനയിലേെക്കത്തിയത്. 2019 നവംബറിൽ അന്നത്തെ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എൽ.എയുമായ രമേശ് ചെന്നിത്തലയുടെ കുവൈത്ത് പര്യടനസമയത്ത് അദ്ദേഹമാണ് ഉദ്ഘാടനം നിർവഹിച്ചത്. തുടർന്ന് അംഗത്വ കാമ്പയിൻ നടത്തുകയും പ്രവർത്തനം വിപുലീകരിക്കുകയും ചെയ്തു. ഹരിപ്പാട് നാട്ടുവഴിയോരം ഫേസ്ബുക് കൂട്ടായ്മ സാമൂഹികപ്രവർത്തക ആയിരുന്ന ശ്രീലത മോഹെൻറ ചികിത്സക്ക് നടത്തിയ ധനസമാഹരണത്തിന് സഹായം നൽകിയാണ് ജീവകാരുണ്യ മേഖലയിൽ ആദ്യചുവടുവെപ്പ്. 2020 ജനുവരി 26ന് ആദ്യ പൊതുപരിപാടി സംഘടിപ്പിച്ചു. സുഹൃത്തിെൻറ ചതിയിൽപെട്ടു സാമ്പത്തിക കുറ്റകൃത്യത്തിൽ അകപ്പെട്ടു യാത്രവിലക്ക് നേരിട്ട ഹരിപ്പാട് സ്വദേശിയെ സഹായങ്ങൾ നൽകി നാട്ടിലെത്തിച്ചു. കോവിഡ് ദുരിതം മൂലം തൊഴിൽ നഷ്ടപ്പെട്ടു കഷ്ടതയിലായ പ്രവാസികൾക്ക് ഭക്ഷണം, മറ്റു സഹായം, ഗാർഹിക വിസയിൽ വന്ന് കുവൈത്തിൽ കുടുങ്ങിപ്പോയ ഹരിപ്പാട് സ്വദേശിക്ക് സഹായം, അസോസിയേഷൻ അംഗങ്ങൾക്കും ഹരിപ്പാട് സ്വദേശികൾക്കും ചികിത്സ സഹായം തുടങ്ങിയ ജീവകാരുണ്യ പ്രവർത്തനങ്ങൾ ചുരുങ്ങിയ കാലയളവിൽ നടത്താനായി.
ഹരിപ്പാട് മണ്ഡലത്തിൽനിന്ന് വിവിധ മേഖലകളിൽ മികച്ച വിജയം കരസ്ഥമാക്കിയ അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കും മറ്റു വിദ്യാർഥികൾക്കും അവാർഡ് നൽകി. 2021 ഫെബ്രുവരിയിൽ കുവൈത്ത് വിമോചന ദിനാഘോഷ ഭാഗമായി ബ്ലഡ് ഡോണേഴ്സ് കേരള കുവൈത്ത് ചാപ്റ്ററുമായി ചേർന്ന് നൂറിൽ പരം രക്തദാതാക്കളെ പങ്കെടുപ്പിച്ച് അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെൻററിൽ രക്തദാനം നടത്തി.
പ്രസിഡൻറ് അജി കുട്ടപ്പൻ, ജനറൽ സെക്രട്ടറി സിബി പുരുഷോത്തമൻ, ട്രഷറർ ബിനു യോഹന്നാൻ, വൈസ് പ്രസിഡൻറ് കലേഷ് ബി. പിള്ള, സെക്രട്ടറി ജയകൃഷ്ണൻ, ജോ. ട്രഷറർ പ്രദീപ് പ്രഭാകരൻ, ജോ.സെക്രട്ടറി അജിത് ആനന്ദൻ എന്നിവരും, വനിതവേദി ഭാരവാഹികളായ ലേഖ പ്രദീപ്, സുവി അജിത്, സുലേഖ അജി, തുളസി ജയകൃഷ്ണൻ, ഇന്ദു ദീപക്, സീമ രജിത് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. നാട്ടിലെ പ്രവർത്തനങ്ങൾ വർഗീസ് പീറ്റർ, റെജി സോമൻ, മുരളീധരൻ പുരുഷൻ എന്നിവർ ഏകോപിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.