കുവൈത്ത് സിറ്റി: സുഡാനിലേക്ക് സഹായവസ്തുക്കളുമായി വിമാനമയച്ച് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി. വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി 40 ടൺ അവശ്യ വസ്തുക്കളാണ് കുവൈത്തിൽനിന്ന് അയച്ചത്. വസ്ത്രങ്ങൾ, താൽക്കാലിക തമ്പ് ഉപകരണങ്ങൾ, വാട്ടർ പമ്പ് തുടങ്ങിയവയാണ് അയച്ചതെന്നും കൂടുതൽ സഹായം വരുംദിവസങ്ങളിൽ അയക്കുമെന്നും കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി ചെയർമാൻ ഡോ. ഹിലാൽ അൽ സായിർ പറഞ്ഞു.
സുഡാനീസ് റെഡ് ക്രെസൻറുമായി സഹകരിച്ചാണ് അവിടത്തെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക. സഹായ വസ്തുക്കൾ എത്തിക്കാൻ സഹായിച്ച കുവൈത്ത് പ്രതിരോധ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും ഡോ. ഹിലാൽ അൽ സായിർ നന്ദി അറിയിച്ചു. സുഡാനിലെ ജനങ്ങളെ സഹായിക്കാൻ കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി വെബ്സൈറ്റിലൂടെ സഹായം സ്വീകരിക്കുന്നുണ്ട്. സ്വകാര്യ കമ്പനികളോടും വ്യക്തികളോടും സഹായിക്കാൻ അഭ്യർഥിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.