ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്

കു​വൈ​ത്ത് സി​റ്റി: സാ​ര​ഥി കു​വൈ​ത്ത് ഫ​ഹാ​ഹീ​ൽ യൂ​നി​റ്റ് വ​നി​താ​വേ​ദി ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന പ​രി​പാ​ടി​യി​ൽ മ​രു​ന്നു​ക​ളും ഓ​പ​റേ​ഷ​നും ഇ​ല്ലാ​തെ ല​ളി​ത​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ എ​ങ്ങ​നെ ആ​രോ​ഗ്യം സൂ​ക്ഷി​ക്കാം എ​ന്ന് ച​ർ​ച്ച ചെ​യ്തു. സു​ജോ​ക്‌ തെ​റ​പ്പി​യും സ്‌​മൈ​ൽ മു​ദ്ര മെ​ഡി​റ്റേ​ഷ​നും ചെ​യ്ത് എ​ങ്ങ​നെ സു​ഖം​പ്രാ​പി​ക്കാം എ​ന്ന് രാ​ജി​യ പി. ​കി​ച്ചു ക്ലാ​സെ​ടു​ത്തു.

100ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. വേ​ദ​ന​യും ടെ​ൻ​ഷ​നും ഇ​ല്ലാ​ത്ത ശ​രീ​ര​വും മ​ന​സ്സും എ​ങ്ങ​നെ മ​രു​ന്നി​ല്ലാ​തെ സ്വാ​യ​ത്ത​മാ​ക്കാ​മെ​ന്നും ന​മു​ക്കു ചു​റ്റു​മു​ള്ള സ​മൂ​ഹ​ത്തെ അ​ടി​യ​ന്ത​ര സ​മ​യ​ങ്ങ​ളി​ൽ എ​ങ്ങ​നെ സ​ഹാ​യി​ക്കാ​മെ​ന്നും ബോ​ധ​വ​ത്ക​രി​ക്കു​ക​യു​ണ്ടാ​യി. സാ​ര​ഥി കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ബി​ജു ഗം​ഗാ​ധ​ര​ൻ ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Health awareness class

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.