കുവൈത്ത് സിറ്റി: ആരോഗ്യ അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ മന്ത്രാലയം വാർഷിക കാമ്പയിൻ ആരംഭിച്ചു. വിട്ടുമാറാത്ത ശീലങ്ങൾ രോഗാവസഥയിലേക്ക് നയിക്കുന്നതും അവയെ ചെറുക്കുന്നതും ലക്ഷ്യമിട്ടാണ് കാമ്പയിൻ.രാജ്യത്തെ 42.6 ശതമാനം പുരുഷന്മാരിലും 2.9 ശതമാനം സ്ത്രീകളിലും പുകവലി പോലുള്ള മോശം ശീലങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
19 വയസ്സിന് മുകളിൽ പ്രായമുള്ളവരിൽ ശാരീരിക നിഷ്ക്രിയത്വം 39 ശതമാനവും പൊണ്ണത്തടി 34.7 ശതമാനവും ഉയർന്നു. മോശം ഭക്ഷണശീലങ്ങൾ, വ്യായാമക്കുറവ്, മറ്റു കാരണങ്ങൾ എന്നിവ ലോകമെമ്പാടുമുള്ള കൗമാരക്കാർക്കും മുതിർന്നവർക്കും ഇടയിൽ അമിതവണ്ണം വ്യാപകമാകാൻ കാരണമാകുന്നതായി ആരോഗ്യ പ്രകടന വിഭാഗം ഡയറക്ടർ ഡോ. അബീർ അൽ ബഹോ പറഞ്ഞു.
അമിതവണ്ണം 25 മുതൽ 30 ശതമാനം വരെ കുടുംബങ്ങളിലെ കുട്ടികളെ ബാധിക്കുന്നു. ആരോഗ്യപരമായ ശീലങ്ങളും വൈദ്യസഹായവും തേടുന്നതിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നും ഡോ. അൽ ബഹോ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.