കുവൈത്ത് സിറ്റി: ദേശീയദിന അവധി ദിവസങ്ങളിലും സേവനം ഉറപ്പുവരുത്തി സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങൾ. പതിവുപോലെ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളിൽ ആവശ്യക്കാർക്ക് വേണ്ട ചികിത്സ നൽകുന്നുണ്ട്. ജനങ്ങൾക്ക് അത്യാവശ്യ ആരോഗ്യസേവനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണിത്.
ഞായറാഴ്ചയും രാജ്യത്തെ 29 പ്രാഥമിക ശുശ്രൂഷ കേന്ദ്രങ്ങൾ 24 മണിക്കൂറും തുറന്നുപ്രവർത്തിക്കുമെന്ന് ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുള്ള അൽ സനദ് അറിയിച്ചു. രണ്ടു ഷിഫ്റ്റുകളിലായാണ് ആരോഗ്യ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. അമീരി ഹോസ്പിറ്റൽ എമർജൻസി ഡെന്റൽ ക്ലിനിക് എല്ലാ സമയവും ഉണ്ടായിരിക്കുമെന്ന് അൽ സനദ് പറഞ്ഞു. ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്ന സന്ദര്‍ശകര്‍ ഉദ്യോഗസ്ഥർ നൽകുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.