കുവൈത്ത് സിറ്റി: കോവിഡ് കാല ആരോഗ്യ സുരക്ഷ മാർഗനിർദേശങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ മുനിസിപ്പൽ അധികൃതർ മാളുകളിലും ബഖാലകളിലും കഫേകളിലും പരിശോധന നടത്തി.കാപിറ്റൽ മുനിസിപ്പാലിറ്റി മേധാവി ബദർ അൽ ഉതൈബിയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 62 സ്ഥാപനങ്ങൾ പൂട്ടിച്ചു. ആകെ 6450 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.
മാസ്കും കൈയുറയും ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ശുചിത്വം, അണുനശീകരണം തുടങ്ങിയവയാണ് പരിശോധിച്ചത്.523 നിയമലംഘനങ്ങൾ രേഖപ്പെടുത്തി. 386 മുന്നറിയിപ്പ് നൽകി. 28,772 മാലിന്യ വീപ്പകൾ അണുമുക്തമാക്കി. നിയന്ത്രണങ്ങൾ ലഘൂകരിച്ചെങ്കിലും കോവിഡ് പ്രതിസന്ധി അവസാനിച്ചിട്ടില്ലെന്നും എല്ലാവരും ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങൾ പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.വരും ദിവസങ്ങളിലും രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ പരിശോധനയുണ്ടാവുമെന്ന് അധികൃതർ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.