കുവൈത്ത് സിറ്റി: കോവിഡ് മഹാമാരിസമയത്ത് കുവൈത്ത് ആരോഗ്യമേഖലയിൽ പ്രവർത്തിച്ച കൊയിലാണ്ടി താലൂക്കിലെ ആരോഗ്യപ്രവർത്തകരെ കൊയിലാണ്ടിക്കൂട്ടം കുവൈത്ത് ചാപ്റ്റർ ആദരിച്ചു. അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന 'അഹ്ലാൻ കുവൈത്ത് 2022' പരിപാടിയിൽ ചെയർമാൻ ഷാഫി കൊല്ലം അധ്യക്ഷത വഹിച്ചു.
ചടങ്ങ് മലബാർ ഗോൾഡ് കൺട്രി ഹെഡ് അഫ്സൽ ഖാൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യരംഗത്തെ മികച്ച പ്രവർത്തനത്തിന് രക്ഷാധികാരി കൂടിയായ ഡോ. ബെഹ്ജു ബാലൻ അഫ്സൽ ഖാനിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി. പ്രസിഡൻറ് അനിൽ കൊയിലാണ്ടി ചാരിറ്റി പ്രഖ്യാപനം നടത്തി. വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് ഷൈജിത്ത് (കെ.ഡി.എ), അസ്ലം (കെ.എം.സി.സി), ഹമീദ് കേളോത്ത് (ഒ.ഐ.സി.സി), ബാബു ഫ്രാൻസിസ് (പ്രവാസി ലീഗൽ സെൽ) എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അനിൽ മൂടാടി സ്വാഗതവും റിയാസ് മൂടാടി നന്ദിയും പറഞ്ഞു. ശരീഖ് നന്തി, റിജിൻ രാജ്, കെ.വി. ഷാജി, മജീദ് നന്തി, പ്രകാശൻ, സജീഷ് പാലക്കുളം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.